പുതുവര്‍ഷാരംഭത്തില്‍ ടാറ്റയും വില ഉയര്‍ത്തുന്നു ; 40,000 രൂപ വരെ വില ഉയരും

പുതുവര്‍ഷാരംഭം മുതല്‍ ടാറ്റാ മോട്ടേഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുന്നു. ടാറ്റയുടെ വിവിധ മോഡലുകള്‍ക്ക്‌ 40,000 രൂപ വരെയാണ് ഉയരുന്നത്.

ടിയാഗോ മുതല്‍ ഹെക്സ് വരെയുള്ള വാഹനങ്ങളുടെ വില കൂടിയേക്കും. നിര്‍മാണ സാമഗ്രികളുടെ വില കൂടിയയതും ഇന്ധനവില ഉയര്‍ന്നതുമാണ് വില വര്‍ധിപ്പിക്കാനുള്ള കാരണമെന്നാണ് കമ്പനി പറയുന്നത്.

ബിഎംഡബ്ല്യു, ഇസുസു , ഫോക്സ്വാഗണ്‍, മാരുതി, ടൊയോട്ട, തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ വാഹനങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ ഒരു ശതമനം മുതല്‍ നാല് ശതമാനം വരെ വില ഉയരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Top