ടാറ്റാ മോട്ടോഴ്സ് അൾട്രാ സ്ലീക് ടി സീരീസ് പുറത്തിറക്കി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ് ഇടത്തരം, ചെറിയ വാണിജ്യ ട്രക്ക് ആയ അൾട്രാ സ്ലീക് ടി സീരീസ് പുറത്തിറക്കി.നഗരപ്രദേശങ്ങളിലെ ചരക്ക് കടത്തിന് തീർത്തും അനുയോജ്യമായ രീതിയിലാണ് വാഹനത്തിന്റെ ഡിസൈനും നിർമ്മാണവുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്റ്റൈലിനോടൊപ്പം സൗകര്യം, കുറഞ്ഞ ശബ്ദവും വൈബ്രേഷനും സംയോജിക്കുന്നതാണ് അൾട്രാ സ്ലീക് ടി സീരീസ്.T. 6,T. 7,T.9 എന്നീ മൂന്ന് പതിപ്പുകളിൽ വാഹനം ലഭ്യമാണ്. വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ 10 മുതൽ 20 അടി വരെ വലുപ്പമുള്ള ഡെക്കുകളിൽ വാഹനം ഉപഭോക്താക്കളിൽ എത്തുന്നു.ഏറ്റവും മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിംഗ്, സൗകര്യം, കണക്റ്റിവിറ്റി , സുരക്ഷ, കുറഞ്ഞ പ്രവർത്തനച്ചെലവ് എന്നിങ്ങനെയുള്ള ആറിന്റെ ശക്തി എന്ന തത്വം അടിസ്ഥാനമാക്കിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.

ഇൻബിൽട്ട് മ്യൂസിക് സിസ്റ്റം, യു എസ് ബി ഫാസ്റ്റ് ചാർജിങ് പോർട്ട്, വിശാലമായ സ്റ്റോറേജ് എന്നിവ കൂടുതൽ സൗകര്യം നൽകുന്നു. എയർ ബ്രേക്കുകളും, പരബോളിക് ലീഫ് സസ്പെൻഷനും കൂടുതൽ സുരക്ഷ നൽകുന്നു.ലെൻസ് ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാംപ് എന്നിവ രാത്രിയിലും മികച്ച കാഴ്ച പ്രദാനം ചെയ്യുന്നു.

മൂന്നുവർഷം അല്ലെങ്കിൽ മൂന്നുലക്ഷം കിലോമീറ്റർ എന്ന ആകർഷകമായ വാറണ്ടി ആണ് ടാറ്റ മോട്ടോഴ്സ് നൽകുന്നത്.

Top