ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയുടെയും വില വര്‍ദ്ധന പ്രഖ്യാപിച്ചു

ടാറ്റ മോട്ടോഴ്സ് തങ്ങളുടെ മുഴുവന്‍ വാണിജ്യ വാഹന ശ്രേണിയുടെയും വില വര്‍ദ്ധന പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്നുമുതല്‍ വാണിജ്യ വാഹനങ്ങള്‍ക്ക് മൂന്ന് ശതമാനം വരെ വില കൂടുമെന്ന് ആഭ്യന്തര വാഹന നിര്‍മ്മാതാവ് പ്രഖ്യാപിച്ചു. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്തുന്നതിനാണ് വില വര്‍ദ്ധന ആവശ്യമായി വന്നതെന്ന് കമ്പനി പറയുന്നു.

വാഹനങ്ങളുടെ ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് ടാറ്റാ മോട്ടോഴ്‌സ് പറഞ്ഞു. ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങള്‍ക്ക് 2024 ജനുവരി ഒന്നുമുതല്‍ മൂന്ന് ശതമാനം വരെ വില കൂടും. വര്‍ഷാവസാനം ആയോതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വില വര്‍ദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട, ഔഡി തുടങ്ങിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളും 2024 ജനുവരിയില്‍ വാഹന വില വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ടാറ്റ മോട്ടോഴ്സ് തങ്ങളുടെ യാത്രാ വാഹനങ്ങള്‍ക്ക് അടുത്ത വര്‍ഷം ആദ്യ ദിവസം മുതല്‍ വില കൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉല്‍പ്പാദനവും പ്രവര്‍ത്തനച്ചെലവും വര്‍ധിച്ചതാണ് വില വര്‍ധനവിന് കാരണമെന്നു കമ്പനി പറയുന്നു. ഇപ്പോള്‍ ടാറ്റ മോട്ടോഴ്സ് വിവിധ ഭാര, ലോഡിംഗ് വിഭാഗങ്ങളിലുള്ള ബസുകളും ട്രക്കുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ വാണിജ്യ വാഹന ശ്രേണിയുടെയും വിലവര്‍ദ്ധന പ്രഖ്യാപിച്ചു.

 

Top