പിന്തുണയുമായി ടാറ്റാ മോട്ടോഴ്‌സും; കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ്

Tata-E-Vision-Sedan-Concept

ദുരിതമൊഴിയാത്ത കേരളത്തിന് പിന്തുണയുമായി ടാറ്റാ മോട്ടോഴ്‌സും. വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ 24 മണിക്കൂര്‍ റോഡ് സൈഡ് അസിസ്റ്റന്റ് സേവനം ഉറപ്പാക്കുമെന്നാണ് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. യാത്രാ വാഹനങ്ങള്‍ക്കാണ് ടാറ്റാ സര്‍വ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ഷോറൂമുകളെയും ഈ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

റോഡ് സൈഡ് അസിസ്റ്റന്‍സിന് പുറമെ, വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വ്വീസ് നല്‍കുമെന്നും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഓട്ടോമൊബൈല്‍ വിദഗ്ധരെ കേരളത്തിലേക്ക് അയയ്ക്കുമെന്നും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത വേഗത്തിലാക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ ഉറപ്പുനല്കി.

പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും കൂടുതല്‍ സേവനത്തിനും, റോഡ് സൈഡ് അസിസ്റ്റന്‍സിനുമായി 1802097979 എന്ന ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടാറ്റയ്ക്ക് പുറമെ, ബെന്‍സ്, ബിഎംഡബ്ല്യു, ഫോക്‌സ്വാഗണ്‍ തുടങ്ങിയ കമ്പനികളും സംസ്ഥാനത്ത് സൗജന്യ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

Top