പുത്തന്‍ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ

ള്‍ട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ അവതരിപ്പിച്ചത്. ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡല്‍ കൂടിയാണ് അള്‍ട്രോസ്.

ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. പെര്‍മെനന്റ് മാഗ്‌നെറ്റ് എസി മോട്ടോര്‍, ip67 സ്റ്റാന്റേര്‍ഡിലുള്ള ഡസ്റ്റ്, വാട്ടര്‍ പ്രൂഫ് ബാറ്ററി സിസ്റ്റം എന്നിവയെല്ലാം ചേര്‍ന്നതാണ് സിപ്‌ട്രോണ്‍.

ടാറ്റയുടെ ആല്‍ഫ (അജയ്ല്‍ ലൈറ്റ് ഫ്ളെക്സിബിള്‍ അഡ്വാന്‍സ്) പ്ലാറ്റ്ഫോമില്‍ റെഗുലര്‍ മോഡലിനോട് സാമ്യമുള്ള ഡിസൈനാണ് അല്‍ട്രോസ് ഇവിക്ക് നല്‍കിയിട്ടുള്ളത്.

XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുക. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍ എന്നാണ് വിവരം.

Top