ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ മോട്ടോര്‍സ്

tata

കാറുകള്‍ക്ക് ഏപ്രില്‍ മുതല്‍ വില കൂട്ടുമെന്ന് ടാറ്റ മോട്ടോര്‍സ്. ഏപ്രില്‍ ഒന്നു മുതല്‍ പാസഞ്ചര്‍ വാഹന നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും 25,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കി.

വാഹന നിര്‍മ്മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതും സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങളും വാഹന വില വര്‍ധിക്കാനുള്ള കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടി.അതേസമയം വാണിജ്യ വാഹനങ്ങളുടെ വിലയില്‍ മാറ്റങ്ങളില്ല. നിലവില്‍ ടിയാഗൊ, ടിഗോര്‍, നെക്സോണ്‍, ഹാരിയര്‍, ഹെക്സ എന്നീ മോഡലുകള്‍ ടാറ്റയുടെ പാസഞ്ചര്‍ വാഹന നിരയിലുണ്ട്. ഏപ്രില്‍ മുതല്‍ ഇവയ്ക്കെല്ലാം വില കൂടും. ഈ വര്‍ഷമിത് രണ്ടാംതവണയാണ് കാറുകളുടെ വില കൂട്ടാന്‍ ടാറ്റ ഒരുങ്ങുന്നത്.

Top