ജൂൺ മാസത്തിൽ ടാറ്റ മോട്ടോർസിന് മികച്ച വിൽപ്പന നേട്ടം

ന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്.
സുരക്ഷക്കൊപ്പം ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യവും സംയോജിപ്പിച്ചുകൊണ്ട് മോഡലുകൾ അണിനിരന്നതോടെ വൻവിജയമായി മാറി. സുരക്ഷയും ശൈലിയും അന്വേഷിക്കുന്ന ഉപയോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ വാഹന നിർമാണ കമ്പനിയും ടാറ്റയാണ്.

ഇന്ത്യൻ വിപണിയിൽ സ്ഥിരമായ വിൽപ്പന വളർച്ചയാണ് ടാറ്റ രേഖപ്പെടുത്തുന്നത്. ഈ വർഷം ജൂൺ മാസത്തിൽ കമ്പനി 24,111 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 11,419 യൂണിറ്റ് മാത്രമായിരുന്നു കമ്പനിയുടെ സമ്പാദ്യം.

വാർഷിക അടിസ്ഥാനത്തിൽ ടാറ്റ മോട്ടോർസ് 113 ശതമാനം വിൽപ്പന വളർച്ച കൈയ്യെത്തി പിടിച്ചു. തത്ഫലമായി ഇന്ത്യൻ വിപണിയിൽ 9.4 ശതമാനം വിപണി വിഹിതവുമായി ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാണ കമ്പനിയായി ടാറ്റ മാറി.

Top