tata motors – ace zip – market

ടാറ്റാ മോട്ടോഴ്‌സ് വിപണിയിലെത്തിച്ച ചെറു യൂട്ടിലിറ്റി വാഹനമാണ് എയ്‌സ് സിപ്. ആകര്‍ഷകമായ ലുക്ക്, ഭേദപ്പെട്ട വില, മികച്ച മൈലേജ് എന്നിവ മികവുകളാണ്.

വാട്ടര്‍ കൂളായ, സിംഗിള്‍ സിലിണ്ടര്‍, 611 സി.സിയാണ് എന്‍ജിന്‍. ഡീസലാണ് ഇന്ധനം. 11.14 ബിഎച്ച്പിയാണ് എന്‍ജിന്‍ കരുത്ത്. പരമാവധി ടോര്‍ക്ക് 30.98 ന്യൂട്ടണ്‍ മീറ്റര്‍. 600 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ടാറ്റാ എയ്‌സ് സിപിനു കഴിയും.

മൂന്ന് മീറ്ററാണ് വാഹനത്തിന്റെ മൊത്തം നീളം. ഒന്നര മീറ്റര്‍ വീതിയുമുണ്ട്. ഇന്ധന ടാങ്കില്‍ പരമാവധി പത്ത് ലിറ്റര്‍ ഡീസല്‍ നിറയും.

Top