tata motors – 100 atv

സേനകള്‍ക്കു കൈമാറുമെന്നു വാണിജ്യവാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. കഴിഞ്ഞ ഡിസംബറോടെ 39 എ ടി വികളും മാര്‍ച്ചിനകം 100 എ ടി വികളും സേനയ്ക്കു കൈമാറിയെന്നും കമ്പനിയുടെ വൈസ് പ്രസിഡന്റ് (ഡിഫന്‍സ് ആന്‍ഡ് ഗവണ്‍മെന്റ് ബിസിനസ്) വെറൊണ്‍ എസ് നൊറോണ അറിയിച്ചു.

എ ടി വി വിതരണത്തിനു സേന തയാറാക്കിയ സമയക്രമം പാലിക്കാന്‍ ടാറ്റ മോട്ടോഴ്‌സിനു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, സേനയ്ക്കായി എത്ര എ ടി വികളാണു മൊത്തം നിര്‍മിച്ചു നല്‍കുകയെന്നു നൊറോണ വെളിപ്പെടുത്തിയില്ല. ലോജിസ്റ്റിക് വാഹനങ്ങള്‍, ലൈറ്റ് ആംഡ് വെഹിക്കിള്‍, എ ടി വി, സിക്‌സ് ബൈ സിക്‌സ് വിഭാഗങ്ങളിലായി മൊത്തം 1,400 കോടി രൂപ മൂല്യമുള്ള ഓര്‍ഡര്‍ ടാറ്റ മോട്ടോഴ്‌സ് കരസേനയ്ക്കു കൈമാറാനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

യാത്രാവാഹനങ്ങള്‍ മുതല്‍ എ ടി വി വരെ നിര്‍മിക്കുന്ന ടാറ്റ മോട്ടോഴ്‌സിന്റെ ഉല്‍പന്നങ്ങള്‍ പനജിയില്‍ നടന്ന ‘ഡിഫന്‍സ് എക്‌സ്‌പോ’യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിദേശ നിര്‍മാതാക്കളെ കാണാനും സാങ്കേതിക സഹകരണത്തിനുള്ള സാധ്യത ചര്‍ച്ച ചെയ്യാനും ‘ഡിഫന്‍സ് എക്‌സ്‌പോ 2016’ അവസരമൊരുക്കിയെന്നു നൊറോണ വെളിപ്പെടുത്തി.

ഗവേഷണ, വികസന മേഖലകള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സഹായം സുതാര്യമായതോടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോലുള്ള പുതിയ സംരംഭങ്ങളില്‍ സഹകരിക്കാന്‍ ടാറ്റ മോട്ടോഴ്‌സിനെ പോലുള്ള കമ്പനികളെ സഹായിക്കുമെന്നു നൊറോണ അഭിപ്രായപ്പെട്ടു. വിദേശന നാണയ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചില്‍ പോലുള്ള ഘടങ്ങള്‍ പരിഗണിക്കാനുള്ള തീരുമാനവും ടാറ്റയെ പോലുള്ള നിര്‍മാതാക്കള്‍ക്കു ഗുണകരമാണ്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പ്രതിരോധ ഗവേഷണ, വികസന സ്ഥാപന(ഡി ആര്‍ ഡി ഒ)യ്ക്ക് നിര്‍മാണ പങ്കാളിയാവാനും അവസരമൊരുങ്ങിയിട്ടുണ്ട്. ഇതോടെ ഉല്‍പന്ന വികസനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ഡി ആര്‍ ഡി ഒയ്ക്കു കഴിയുമെന്നും നൊറോണ ചൂണ്ടിക്കാട്ടി.

Top