ടാറ്റ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ മുംബൈയില്‍ സ്ഥാപിച്ചു

ട്ടുമിക്ക രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റികൊണ്ടിരിക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ഇന്ത്യയും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഇലക്ട്രിക് ഗണത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്.

ഇതിനു മുന്നോടിയായി ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ പവര്‍ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ മുംബൈയില്‍ ആരംഭിച്ചു.

വരും ദിവസങ്ങളില്‍ മുംബൈയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കും.

അതിനു ശേഷം ടാറ്റ നിരയില്‍ അടുത്തിടെ മുഖം കാണിച്ച ടിയാഗോ ഇലക്ട്രിക് പതിപ്പില്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

പെട്രോള്‍ പമ്പുകള്‍ക്ക് സമാനമാണ് ടാറ്റ പവര്‍ ഇലക്ട്രിക് സ്റ്റേഷന്റെയും പ്രവര്‍ത്തനം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലായിരം ചാര്‍ജിങ്ങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എന്‍ര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡ് ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള ശ്രമത്തിലാണ്.

Top