ഐപിഎല്ലിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ടാറ്റ തന്നെ

പിഎല്ലിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ടാറ്റ നിലതനിര്‍ത്തി. പ്രതിവര്‍ഷം 500 കോടിയാണ് ടാറ്റ സ്‌പോണ്‍സര്‍ഷിപ്പിനായി മുടക്കുക. 2022, 2023 സീസണുകളിലായി രണ്ടു വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ കരാറാണ് 2028 വരെ നിലനിര്‍ത്തിയിരിക്കുന്നത്.

2018-2022 കാലയളവില്‍ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പിനായി 2200 കോടിയാണ് വിവോ മുടക്കിയിരുന്നത്. എന്നാല്‍ 2020 ലെ ഗാല്‍വന്‍ വാലിയിലെ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിനുശേഷം ബ്രാന്‍ഡ് ഒരു വര്‍ഷത്തേക്ക് കരാറില്‍ നിന്ന് മാറിനിന്നിരുന്നു. തുടര്‍ന്ന് ഡ്രീം11 ആയിരുന്നു ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരായത്.

2022-2023 ടാറ്റ 670 കോടിക്കാണ് കരാര്‍ മേടിച്ചത്. ഐപിഎല്‍ 2024ല്‍ 74 മത്സരങ്ങളാണ് നടക്കുക. ഇത് 2025ലും 2026ലും മത്സരങ്ങളുടെ എണ്ണം 84 ആയും 2027ല്‍ 94 ആയും ഉയര്‍ത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയ്ക്ക് ശേഷമാണ് ടാറ്റ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിലേക്കെത്തുന്നത്.

Top