വാഹനങ്ങളുടെ വില വ൪ധിപിച്ച് ടാറ്റ മോട്ടോഴ്സ്

ന്ത്യയിലെ ഏറ്റവും വലിയ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് വില വ൪ധന പ്രഖ്യാപിച്ചു. 1.5 മുതൽ 2.5 ശതമാനം വരെയാണ് വിലവ൪ധന. ജൂലൈ ഒന്നു മുതൽ വില വ൪ധന പ്രാബല്യത്തിൽ വരും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നി൪മ്മാണച്ചെലവിലുണ്ടായ വ൪ധനവിനെ തുട൪ന്നാണ് വില വ൪ധിപ്പിക്കുന്നത് എന്ന് ടാറ്റ പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ വിൽപ്പന നടത്തിയ വാഹന നിര്‍മ്മതാളെന്ന നേട്ടം ടാറ്റ മോട്ടോഴ്‌സ് നേടി. ഹ്യുണ്ടായിയെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ മോട്ടോഴ്‌സ് രണ്ടാം തവണയാണ് രണ്ടാം റാങ്ക് നേടിയത്. മെയ് മാസത്തിൽ 43,340 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ 15,180 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 186 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. നെക്‌സോൺ ( 14,614 യൂണിറ്റുകൾ), പഞ്ച് (10,241 യൂണിറ്റുകൾ), ആൾട്രോസ് (4,913 യൂണിറ്റുകൾ) എന്നിവയാണ് ഏറ്റവും മികച്ച വിൽപ്പനയുള്ള മോഡലുകൾ.

ഈ മാസം രണ്ടാം സ്ഥാനം നിലനിർത്താൻ ടാറ്റക്ക് കഴിയുമോ എന്നത് വ്യക്തമല്ല. ഇലക്ട്രിക്, ഐസിഇ ഓപ്ഷനുകളിൽ കമ്പനിക്ക് ശക്തമായ ഉൽപ്പന്ന നിരയുണ്ട്. കൂടാതെ, മികച്ച സുരക്ഷയും ഉറപ്പ് നൽകുന്നു. അതേസമയം ഹ്യുണ്ടായ് ഉടൻ തന്നെ വെന്യു രാജ്യത്ത് അവതരിപ്പിക്കും. ഇത് ഈ മാസം കമ്പനിയുടെ വിൽപ്പന വർദ്ധിപ്പിക്കും എന്നാണ് കരുതുന്നത്.

Top