വാഹന പ്രേമികള്‍ക്ക് ടാറ്റയുടെ പുതിയ സമ്മാനം; ഹോണ്‍ബില്‍ എസ്‌യുവി മാര്‍ച്ചില്‍ അവതരിപ്പിക്കും

വീണ്ടും വാഹന പ്രേമികളെ വിസ്മയിപ്പിക്കാനായ് ടാറ്റ, ഹോണ്‍ബില്‍ എസ്‌യുവി എത്തുന്നു. മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ ഷോയിലായിരിക്കും ടാറ്റ പുതിയ മോഡലായ ഹോണ്‍ബില്ലിനെ അവതരിപ്പിക്കുക.

ഓരോ വര്‍ഷം കഴിയുന്തോറും വാഹന പ്രേമികള്‍ക്ക് ടാറ്റയിലുള്ള വിശ്വാസ്യതയും ആരാധനയും ഏറി വരികയാണ്. ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ശ്രമിക്കുകയാണ് ടാറ്റയും. ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍ അടുത്ത വിസ്മയത്തിനായി കാത്തുനില്‍ക്കുകയാണ് ആരാധകര്‍.

Top