Tata Hitachi launches ‘Super’ mini marvel

കൊച്ചി: ടാറ്റാ മോട്ടോര്‍സും ഹിറ്റാച്ചി കണ്‍സ്ട്രക്ഷന്‍ മെഷിനറി കമ്പനിയും ചേര്‍ന്ന് നിര്‍മിച്ച സൂപ്പര്‍ മിനി മാര്‍വല്‍ ഹൈഡ്രോളിക്ക് എസ്‌കവേറ്റര്‍ വിപണിയിലിറക്കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബംഗളൂരുവില്‍ നടന്ന എക്‌സോണ്‍ 2015 പ്രദര്‍ശനത്തിലാണ് ടാറ്റാ ഹിറ്റാച്ചി പുതിയ സാക്‌സിസ് ജിഐ സീരീസ് ഹൈഡ്രോളിക്ക് എസ്‌കവേറ്റര്‍ അവതരിപ്പിച്ചത്. ട

ടാറ്റാ ഹിറ്റാച്ചി സൂപ്പര്‍ മിനിയുടെ വരവ് ഇന്ത്യയിലെ ഖനന, നിര്‍മാണ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി പറഞ്ഞു. എക്‌സോണ്‍ സീരീസില്‍ വച്ച് കൂടുതല്‍ കരുത്തും 10 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയുമുള്ളതാണ് സൂപ്പര്‍ മിനി മാര്‍വല്‍.

Top