ടാറ്റ ഹെക്‌സ XM പ്ലസ് വകഭേദം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി

ടാറ്റ ഹെക്‌സയുടെ പുതിയ വകഭേദമായ XM പ്ലസ് ഇന്ത്യന്‍ വിപണിയില്‍. 15.27 ലക്ഷം രൂപ വിലയിലാണ് ഹെക്‌സ XM പ്ലസിന്റെ വരവ്.

തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, മൃദുത്വമേറിയ ഡാഷ്‌ബോര്‍ഡ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, എട്ടു വ്യത്യസ്ത നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ് മുതലായവ പുതിയ ടാറ്റ ഹെക്‌സ് XM പ്ലസ് മോഡലിന്റെ വിശേഷങ്ങളാണ്.

ചാര്‍ക്കോള്‍ ഗ്രെയ് നിറമുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് മോഡല്‍ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും മുന്‍ ഫോഗ്‌ലാമ്പുകളും മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും ഹെക്‌സയുടെ പ്രത്യേകതകളാണ്.

നിലവിലെ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പുതിയ ഹെക്‌സ XM പ്ലസിലും. എഞ്ചിന് 154 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ എസ്‌യുവിയില്‍ തെരഞ്ഞെടുക്കാം.

Top