ഹെക്സ എസ്‌യുവിയുടെ സഫാരി എഡിഷന്‍ അവതരിപ്പിച്ച് ടാറ്റ

ഹെക്സ എസ്‌യുവിയുടെ സഫാരി എഡിഷന്‍ അവതരിപ്പിച്ച് ടാറ്റ. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്. ഹെക്സ വൈകാതെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് 6 ഹെക്സയും സഫാരി എഡിഷനും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. വാഹനത്തിന്റെ എന്‍ജിന്‍ സ്പെസിഫിക്കേഷനുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പുറം കണ്ണാടികളില്‍ പിയാനോ ബ്ലാക്ക് നിറമാണ് നല്‍കിയിരിക്കുന്നത്.

സുരക്ഷാ ഫീച്ചറുകളായി ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ നല്‍കിയിട്ടുണ്ട്. ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ജെബിഎല്‍ സ്പീക്കറുകള്‍ തുടങ്ങിയവ ഫീച്ചറുകളാണ്.

Top