എഞ്ചിന്‍ ഹെഡിലെ നിര്‍മ്മാണപ്പിഴവ് ഹെക്‌സ എസ്യുവികളെ തിരിച്ചുവിളിച്ച് ടാറ്റ

ഞ്ചിന്‍ ഹെഡിലെ നിര്‍മ്മാണപ്പിഴവ് മുന്‍നിര്‍ത്തി ഹെക്‌സ എസ്‌യുവികള്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങി ടാറ്റ മോട്ടോര്‍സ്. ഡീലര്‍ഷിപ്പുകള്‍ക്ക് മുഴുവന്‍ ഇതുസംബന്ധമായ അറിയിപ്പ് കമ്പനി നല്‍കി. വാഹന പ്രേമികളുടെ കൂട്ടായ്മയായ TeamBHP ഫോറമാണ് തിരിച്ചുവിളിക്കല്‍ നടപടി വെളിപ്പെടുത്തിയത്. വിഷയത്തില്‍ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞവര്‍ഷം മെയ് ജൂലായ് കാലയളവില്‍ വിറ്റുപോയ ഹെക്‌സ എസ്‌യുവികളിലാണ് എഞ്ചിന്‍ ഹെഡ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ ടാറ്റ നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലാണ് ഹെക്‌സ. ഹെക്‌സയിലുള്ള 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന് രണ്ടു വകഭേദങ്ങളിലാണ് അണിനിരക്കുന്നത്.

ചെറിയ XE വകഭേദം 148 bhp കരുത്തും 320 Nm torque ഉം പരമാവധി അവകാശപ്പെടും. ഉയര്‍ന്ന ഹെക്‌സ മോഡല്‍ കുറിക്കുക 154 bhp കരുത്തും 400 Nm torque ഉം. അഞ്ചു സ്പീഡ്, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹെക്‌സയിലുണ്ട്.

Top