കേന്ദ്രസര്‍ക്കാരിന് ഇലക്ട്രിക് കാറുകള്‍ നല്‍കാനുള്ള കരാര്‍ ടാറ്റക്ക് സ്വന്തം

കേന്ദ്രസര്‍ക്കാരിന്റെ 10,000 ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനായുള്ള ആഗോള ടെന്‍ഡര്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റക്ക് സ്വന്തം.

1,120 കോടി രൂപയുടെ ഓര്‍ഡറാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ടാറ്റ നേടിയിരിക്കുന്നത്.

2030 ഓടെ പെട്രോള്‍ -ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ആദ്യപടിയാണ് 10,000 ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ടിയുള്ള കരാര്‍.

ഇതിന് വേണ്ടി ആഗോള ടെന്‍ഡര്‍ ക്ഷണിച്ച ഇലക്ട്രിക് എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് 11.2 ലക്ഷം രൂപ പ്രതി നിരക്കില്‍ ഇലക്ട്രിക് കാറുകളെ ടാറ്റ നല്‍കും.

10.16 ലക്ഷം രൂപ എന്ന ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ തുക സമര്‍പ്പിച്ച ടാറ്റ മോട്ടോര്‍സാണ് 10,000 ഇലക്ട്രിക് കാറുകള്‍ക്കുള്ള കരാര്‍ സ്വന്തമാക്കിയതെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

tata1

അഞ്ച് വര്‍ഷക്കാലയളവില്‍ ജിഎസ്ടി നിരക്ക് ഉള്‍പ്പെടെ 11.2 ലക്ഷം രൂപ പ്രതി നിരക്കില്‍ 10,000 ഇലക്ട്രിക് കാറുകളെ ടാറ്റ മോട്ടോര്‍സ് കൈമാറുമെന്ന് വ്യക്തമാക്കി.

രണ്ട് ഘട്ടമായാണ് ഇലക്ട്രിക് കാറുകളുടെ വിതരണം നടക്കുക.ആദ്യ ഘട്ടത്തില്‍ 2017 നവംബര്‍ മാസത്തോടെ 500 ഇലക്ട്രിക് കാറുകളുടെ വിതരണം പൂര്‍ത്തിയാക്കും.

രണ്ടാം ഘട്ടത്തില്‍ 9500 കാറുകളെ കൈമാറാനാണ് തീരുമാനം.കരാര്‍ പ്രകാരം കോമ്പാക്ട് സെഡാന്‍ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പിനെയാണ് ടാറ്റ മോട്ടോര്‍സ് നല്‍കുക.

ഇംഗ്ലണ്ടില്‍ വെച്ചാണ് ടിയാഗൊ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പിനെ ടാറ്റ കാഴ്ചവെച്ചത്.ടാറ്റ മോട്ടോര്‍സ് യൂറോപ്യയന്‍ ടെക്‌നിക്കല്‍ സെന്ററില്‍ നിന്നുമാണ് പുതിയ പതിപ്പ് ഒരുങ്ങിയത്.

200 Nm torque ഏകുന്ന ലിക്വിഡ് കൂള്‍ഡ് 85 kW ഡ്രൈവ് മോട്ടോറാണ് ടാറ്റയുടെ ഇലക്ട്രിക് കാറില്‍ ഒരുങ്ങുന്നത്.

Top