വിപണിയിലെത്തി ആറ് മാസങ്ങള്‍ക്ക് ശേഷം ഹാരിയറിന് ഇരട്ടനിറങ്ങള്‍ നല്‍കി ടാറ്റ

ടാറ്റ ഹാരിയറിനും ഇരട്ട നിറങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനി. ഹാരിയറിന്റെ ഓര്‍ക്കസ് വൈറ്റ്, കാലിസ്റ്റോ കോപ്പര്‍ എന്നീ നിറപ്പതിപ്പുകളിലാവും ഇരട്ട നിറങ്ങള്‍ ലഭ്യമാവുക. ഇതല്ലാതെ മറ്റ് പരിഷ്‌കാരങ്ങളൊന്നും തന്നെ ഹാരിയറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

വിപണിയിലെത്തിയ നാള്‍ മുതല്‍ വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടാറ്റ ഹാരിയര്‍ കാഴ്ചവെയ്ക്കുന്നത്. പ്രതിമാസം 1,800 യൂണിറ്റോളമാണ് ഹാരിയറിന്റെ ശരാശരി വില്‍പ്പന. നിലവില്‍ ഹാരിയറിനെ ഭാരത് സ്റ്റേജ് VI നിലവാരത്തിലെത്തിക്കാനുള്ള തിരക്കുകളിലാണ് കമ്പനി. പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസാണ് അടുത്തതായി ടാറ്റ നിരയില്‍ നിന്ന് വിപണി തേടിയെത്തുന്ന വാഹനം.

Top