മികച്ച നേട്ടം കൊയ്ത് ടാറ്റ ഹാരിയര്‍ എസ്.യു.വി വില്‍പന തുടരുന്നു

സ്.യു.വി ശ്രേണിയിലെ ടാറ്റ ഹാരിയര്‍ വിപണിയില്‍ മികച്ച നേട്ടം കൊയ്ത് മത്സരം തുടരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് ടാറ്റ ഹാരിയര്‍ വിപണിയില്‍ എത്തിയത്. ഏപ്രില്‍ മാസത്തില്‍ മുഖ്യ എതിരാളികളായ ജീപ്പ് കോംപസ്, മഹീന്ദ്ര എക്സ്.യു.വി 500 എന്നിവയെക്കാള്‍ മികച്ച വില്‍പന കൈവരിക്കാന്‍ ഹാരിയറിന് സാധിച്ചു.കഴിഞ്ഞ മാസം ടാറ്റ വിറ്റഴിച്ചത് 2075 യൂണിറ്റ് ഹാരിയറാണ് . വിപണിയിലെത്തിയ ആദ്യം മാസം 422 യൂണിറ്റും ഫെബ്രുവരിയില്‍ 1449 യൂണിറ്റും മാര്‍ച്ചില്‍ 2492 യൂണിറ്റും ഹാരിയര്‍ വില്‍പന നടത്തി.

ഹാരിയറിന്റെ നിര്‍മ്മിച്ചിരിക്കുന്നത് ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഓമേഗ പ്ലാറ്റ്ഫോമിലാണ്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. ഹാരിയറിന് കരുത്തേകുന്നത് ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്. ഈ എന്‍ജിന്‍ 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ്. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 16.7 കിലോമീറ്റര്‍ മൈലേജും വാഹനത്തിന് ലഭിക്കും. വാഹനത്തിന്റെ എക്സ്ഷോറൂം വില 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപ വരെയാണ്.

Top