ഇലക്ട്രിക്ക് H2X മൈക്രോ എസ്യുവിയുമായി ടാറ്റ

ട്ടോ എക്സ്പോ 2020ല്‍ H2X കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി
ടാറ്റ. മാരുതി ഇഗ്‌നിസിന്റെയും മഹീന്ദ്ര KUV100 -യുടെയും വില്‍പ്പനയില്‍ ടാറ്റ H2X ഒരുപോലെ കണ്ണുവെയ്ക്കും.

പെട്രോള്‍ പതിപ്പിന് പുറമെ പൂര്‍ണ്ണ വൈദ്യുത പതിപ്പിനെയും H2X എസ്യുവില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതില്‍ ആള്‍ട്രോസ് ഇവിയെ ജനീവയില്‍ ടാറ്റ അനാവരണം ചെയ്തിരുന്നു. H2X മൈക്രോ എസ്യുവി കോണ്‍സെപ്റ്റാണ് ALFA അടിത്തറ ഉപയോഗിക്കുന്ന രണ്ടാമത്തെ മോഡല്‍.

ഒറ്റ ചാര്‍ജില്‍ 200 മുതല്‍ 230 കിലോമീറ്റര്‍ വരെ ദൂരം വരെ സാധ്യമാക്കുമെന്നാണ് കനമ്പിയുടെ വാദം. ഒപ്പം ഇലക്ട്രിക്ക് മോഡലുകളുടെ വില 15 ലക്ഷം രൂപയില്‍ കവിയരുതെന്നും ടാറ്റയ്ക്ക് നിര്‍ബന്ധമുണ്ട്. H5X കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ H2X കോണ്‍സെപ്റ്റിനെ ടാറ്റ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

3,840 mm നീളവും 1,822 mm വീതിയും 1,635 mm ഉയരവും മോഡല്‍ കുറിക്കുന്നു. വീല്‍ബേസ് 2,450 mm. കോമ്പാക്ട് എസ്യുവി നെക്സോണിന് കൂപ്പെ ആകാരം കമ്പനി കല്‍പ്പിക്കുമ്പോള്‍, ഉയര്‍ന്ന തനി എസ്യുവി ശൈലിയാണ് H2X -ന് നല്‍കിയിരിക്കുന്നത്.

Top