ടെക് മേഖലയിലേക്ക് ഇറങ്ങി ടാറ്റാ ഗ്രുപ്പ്

ടെക് മേഖലയിൽ വൻ പദ്ധതികളുമായി ഇന്ത്യൻ കമ്പനി ടാറ്റ. ആപ്പിൾ തങ്ങളുടെ ഭൂരിഭാഗം പ്രവർത്തനങ്ങളും ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് ടെക് മേഖലയിൽ ഇന്ത്യയിൽ നിന്ന് തന്നെ ഒരു കമ്പനി ഇറങ്ങുന്നത്.ആപ്പിളിന്റെ ഇന്ത്യയിലെ ഉല്പാദനത്തിനായി നിക്ഷേപം നടത്താനാണ് ടാറ്റ ഇപ്പോൾ ഒരുങ്ങുന്നത്.

ടാറ്റ ഗ്രുപ്പ് ഇതിനായി ഏതാണ്ട് 500 കോടി രൂപ മുതൽ മുടക്ക് നടത്തുമെന്നാണ് ദേശിയ മാധ്യമങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ. ടാറ്റാ ഇലക്ട്രോണിക്സ് എന്നായിരിക്കും പുതിയ സ്ഥാപനത്തിന്റെ പേര്. ഹൊസൂരിലെ നിർമാണ പ്ലാന്റിനായി ടിഡ്കോ ഇതിനകം 500 ഏക്കർ അനുവദിച്ചതായും ദേശീയ മാധ്യമങ്ങളിൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാൽ അത് ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയാകാനും സാധ്യതയുണ്ട്

Top