ഇന്ത്യയില്‍ പുതിയ അഞ്ച് പ്രീപെയ്ഡ് താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ച് ടാറ്റ ഡോകോമോ

docomo

ഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ടാറ്റ ഡോകോമോ. 35, 65, 95, 145, 245, രൂപയുടെ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 35 രൂപ പ്ലാനില്‍ 26 രൂപയുടെ ടോക്ക് ടൈം, മിനിറ്റിന് 25 പൈസയ്ക്ക് കോളുകള്‍, 100 എംബി 3 ജി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 65 രൂപ പ്ലാനില്‍ 55 രൂപ ടോക് ടൈം, 200 എംബി 3ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

95 രൂപ പ്ലാനില്‍ 95 രൂപയ്ക്ക് കോളുകള്‍ ചെയ്യാവുന്നതാണ്. രണ്ട് സെക്കന്റിന് 1 പൈസ വീതമാണ് പ്ലാനില്‍ നല്‍കുന്നത്. 500 എംബി 3 ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്. 145 രൂപ പ്ലാനില്‍ 2 സെക്കന്‍ഡിന് 1 പൈസയ്ക്ക് കോളുകള്‍, 1 ജിബി 3 ജി ഡാറ്റ 42 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്. 245 രൂപ പ്ലാനില്‍ രണ്ട് സെക്കന്‍ഡിന് ഒരു പൈസ വീതം കോളുകള്‍, 2 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയിലും നല്‍കുന്നു.

Top