സുരക്ഷാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ടാറ്റ ടിയാഗൊ

ടിയാഗൊയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് കമ്പനി. ഇനി പുതിയ ടാറ്റ ടിയാഗൊ വകഭേദങ്ങളില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന ഫീച്ചറുകളായി ഒരുങ്ങും.

ഇവയ്ക്ക് പുറമെ വേഗ മുന്നറിയിപ്പ് സംവിധാനവും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡ് സംവിധാനവും കാറില്‍ തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

Top