ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് 45X അടുത്ത വര്‍ഷം വിപണിയില്‍

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ 45X എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നു. വാഹനം അടുത്ത വര്‍ഷം പുറത്തെത്തുമെന്നാണ് സൂചന.

രൂപത്തിന്റെ അടിസ്ഥാനത്തില്‍ കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാകും 45X വിപണിയിലെത്തുക. ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ടാറ്റയുടെ ആദ്യ കാറാണിത്.

ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് ഈ കണ്‍സെപ്റ്റ് മോഡലിന്റെ രൂപകല്‍പന പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകളിലായിരിക്കും ഈ വാഹനം പുറത്തിറക്കുകയെന്നാണ് സൂചന. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളിലും ഈ വാഹനം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ.

Top