വിസ്താര എയര്‍ലൈന്‍സിന്റെ ആഭ്യന്തര സര്‍വ്വീസ് ; ഫെബ്രുവരി 15 മുതല്‍

visthara airline

ചെന്നൈ: ടാറ്റ സണ്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയുടെ സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സിന്റെ അന്താരാഷ്ട്ര സര്‍വ്വീസ് ഈ വര്‍ഷം രണ്ടാം പകുതിയോടെ ആരംഭിക്കും.കൂടാതെ അടുത്ത മാസം മുതല്‍ വിസ്താര ചെന്നൈയില്‍ നിന്ന് ആഭ്യന്തര സര്‍വ്വീസുകളും ആരംഭിക്കും. ഫെബ്രുവരി 15 മുതലായിരിക്കും സര്‍വ്വീസ് ആരംഭിക്കുക.

മേയ് മാസത്തോടെ ഫ്‌ളൈറ്റുകളുടെ എണ്ണം 22 ആക്കിയതിന് ശേഷമായിരിക്കും അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കുന്നത്. ആഭ്യന്തര സര്‍വ്വീസ് വിപുലീകരിക്കുന്നതിനാകും പ്രാഥമിക പരിഗണന നല്‍കുന്നതെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. 2015 ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ വിസ്താര പ്രവര്‍ത്തനം ആരംഭിച്ചത്.

Top