നിരത്തില്‍ തിളങ്ങാന്‍ ബ്ലാക്ക്ബേഡ്; പുതിയ എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ന്ത്യയിലെ നിരത്ത് കീഴടക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ടാറ്റയുടെ ഏറ്റവും പുതിയ വാഹനമായ ബ്ലാക്ക്ബേഡ് എന്ന പുതിയ എസ്യുവിയാണ് ടാറ്റ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. 2020 ഓട്ടോ എക്സ്പോയിലാണ് ബ്ലാക്ക്ബേഡിനെ അവതരിപ്പിക്കുക.

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടോര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലുമായിരിക്കും ബ്ലാക്ക്ബേഡ് പുറത്തിറക്കുക. വാഹനത്തിന്റെ നീളം 4.2 മീറ്റര്‍ നീളമായിരിക്കും.

പുറത്തിറങ്ങാനൊരുങ്ങുന്ന ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കില്‍ നല്‍കിയിട്ടുള്ള ആല്‍ഫാ മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും എസ്യുവിയുടെയും നിര്‍മാണം. ബ്ലാക്ക്ബേഡ് 2021-ല്‍ ആയിരിക്കും നിരത്തുകളില്‍ എത്തുക എന്നാണ് സൂചന.

Top