എസ്യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്‌ബേര്‍ഡ് ; ഉടന്‍ വിപണിയിലേക്ക്

സ്യുവി കൂപ്പെ, കോംപാക്ട് എംപിവി, മിഡ് സൈസ് എസ്യുവി ശ്രേണികളിലേക്ക് വാഹനങ്ങളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ. വരാനിരിക്കുന്ന പ്രീമിയം കോംപാക്ട് എസ്യുവിയായ ബ്ലാക്ക്ബേര്‍ഡ് (കോഡ്നാമം) ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മോഡലുകളില്‍ ഒന്നാണ്.

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാകും വാഹനത്തിലും ഇടംപിടിക്കുക. ചെറി ടിഗ്ഗോ 5X -ന്റെ പ്ലാറ്റ്‌ഫോമാകും ബ്ലാക്ക്‌ബേര്‍ഡും പങ്കിടുക. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹന നിര്‍മ്മാതാക്കളായ ചെറി ഓട്ടോമൊബൈലുമായി ഉടന്‍ തന്നെ ടാറ്റ മോട്ടോര്‍സ് പങ്കാളിത്തം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം വാഹനം സംബന്ധിച്ച് അധികം വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Top