ടാറ്റ ആൾട്രോസ് ടർബോയുടെ അരങ്ങേറ്റം ഈ മാസം

റെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ് പ്രീമിയം ഹാച്ച്ബാക്ക് നിര. ജനുവരിയിൽ അരങ്ങേറ്റം കുറിച്ച ടാറ്റ ആൾട്രോസ് സെഗ്മെന്റിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. . ഒരു ടർബോ-പെട്രോൾ എഞ്ചിൻ ആൾട്രോസിന് സമ്മാനിക്കാനാണ് കമ്പനിയുടെ പദ്ധതി. അതിലൂടെ കൂടുതൽ എഞ്ചിൻ ഓപ്ഷനുകൾ ഹാച്ച്ബാക്കിൽ ഒരുക്കാൻ സാധിക്കും.

പുതിയ i20 വിപണിയിൽ എത്തിയതിനാൽ ഈ മാസം തന്നെ ആൾട്രോസ് ടർബോയെ പുറത്തിറക്കാനാണ് ടാറ്റ മോട്ടോർസിന്റെ തീരുമാനം. പെർഫോമൻസ് ഹാച്ചിന് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റായിരിക്കും ടാറ്റ നൽകുക. ഇത് നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയിൽ കാണുന്ന അതേ പതിപ്പാണ്. എന്നിരുന്നാലും ഹാച്ച്ബാക്കിൽ റീട്യൂൺ ചെയ്‌ത പതിപ്പായിരിക്കും ഇടംപിടിക്കുക. അതായത് ആൾട്രോസിൽ എത്തുമ്പോൾ ഈ ടർബോ എഞ്ചിൻ 110 bhp കരുത്തിൽ 140 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഈ യൂണിറ്റ് നെക്സോണിൽ പരമാവധി 120 bhp പവറും 170 Nm torque ഉം ആണ് വികസിപ്പിക്കുന്നത്.

 

വരാനിരിക്കുന്ന ആൾട്രോസ് ടർബോ ഫോക്‌സ്‌വാഗണ്‍ പോളോ GT TSI, പുതിയ ഹ്യുണ്ടായി i20 1.0 ലിറ്റർ ടർബോയ്ക്കും നേരിട്ട് എതിരാളിയാകും. ആഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും പുതിയ പവർഫുൾ വേരിയന്റിൽ സ്റ്റാൻഡേർഡായി ലഭ്യമാവുക. എന്നിരുന്നാലും ഒരു ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് (DCT) യൂണിറ്റും സമീപഭാവിയിൽ പ്രീമിയം ഹാച്ചിന്റെ ടർബോ എഡിഷനിൽ എത്തിയേക്കും.ആൾട്രോസ് ടർബോയുടെ ഭാരം 980 കിലോഗ്രാം ആണെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

 

ഡിസൈൻ കാര്യങ്ങളിലെല്ലാം ടർബോ പതിപ്പ് സാധാരണ മോഡലിന് സമാനമായിരിക്കും. പിൻഭാഗത്തെ കറുത്ത ‘ഐർബോ’ ബാഡ്‌ജാകും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് ടർബോയെ കാഴ്ച്ചയിൽ വേർതിരിക്കുന്നത്. ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന കാറിന് 5.44 ലക്ഷം മുതൽ 8.95 ലക്ഷം രൂപ വരെയാണ് എ്സ്ഷോറൂം വില.

Top