ആൾട്രോസിന് പുതിയ മിഡ്-സ്പെക്ക് XM+ വേരിയൻറ് പുറത്തിറക്കാനൊരുങ്ങി ടാറ്റ

ൾട്രോസിന്റെ പുതിയ മിഡ്-സ്പെക്ക് XM+ വേരിയൻറ് പുറത്തിറക്കാനൊരുങ്ങി ടാറ്റ. ഇത് വ്യക്തമാക്കുന്ന രേഖകൾ ഇതിനോടകം തന്നെ ചോർന്നിട്ടുണ്ട്. ആൾട്രോസ് XM+ -ന് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് ലഭ്യമാവും. ഇതിൽ ഡീസലിനായുള്ള ഡെലിവറികൾ ഡിസംബറിൽ ആരംഭിക്കും. ലോഞ്ച് ചെയ്ത ഉടൻ തന്നെ XM+ പെട്രോളിന്റെ ഡെലിവറികൾ ആരംഭിക്കും.

ഡ്രൈവ് മോഡുകൾ, ഡ്യുവൽ എയർബാഗുകൾ, ABS+EBD, റിയർ പാർക്കിംഗ് സെൻസറുകൾ, പവർ വിൻഡോകൾ എന്നിവ അടിസ്ഥാന വേരിയന്റുകളിൽ നിന്നുള്ള കാരിയർ ഓവർ സവിശേഷതകളാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഫുൾ വീൽ ക്യാപുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ, കീലെസ് എൻട്രി, വോയ്‌സ് റെക്കഗ്നിഷൻ പ്രവർത്തനം എന്നിവ പോലുള്ള അധിക സവിശേഷതകളാണ് ആൾട്രോസ് XM+ ൽ വരുന്നത്.

ഒരു വ്യക്തിക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളുമായാണ് ഇത് വരുന്നതെങ്കിലും ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്ലോവ് ബോക്സ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ എന്നിവ പോലുള്ള സവിശേഷതകൾ നഷ്‌ടപ്പെടുത്തുന്നു. ഹൈസ്ട്രീറ്റ് ഗോൾഡ്, അവന്യൂ വൈറ്റ്, ഡൗൺ‌ടൗൺ റെഡ്, മിഡ്‌ടൗൺ ഗ്രേ എന്നിങ്ങനെ നാല് മോണോടോൺ നിറങ്ങളിൽ മോഡൽ ലഭിക്കും. സ്കൈലൈൻ സിൽവർ ഷേഡിൽ ഈ വേരിയന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

86 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റും 90 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും ആൾട്രോസ് XM+ വേരിയന്റിൽ വാഗ്ദാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ട്രാൻസ്മിഷൻ ഓപ്ഷനിൽ വരുന്നത്. XM+ -ൽ ഒരു ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റിന്റെ സാന്നിദ്ധ്യം മോഡലിനെ കൂടുതൽ ആകർഷകമാക്കുന്നു.

Top