പരിഷ്‌കരിച്ച ആള്‍ട്രോസ് പുതിയ പതിപ്പുകളുമായി ടാറ്റ

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ജനപ്രീയ മോഡല്‍ ആണ് ആള്‍ട്രോസ്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മോഡലിന് നിരവധി മാറ്റങ്ങളും പരിഷ്‌കരണങ്ങളും കമ്പനി നടപ്പാക്കി. ഇതിന്റെ ഭാഗമായി അടുത്തിടെ ഐ-ടര്‍ബോ എന്ന ഹാച്ചിന്റെ ടര്‍ബോ പെട്രോള്‍ പതിപ്പും പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തില്‍ ചില മാറ്റങ്ങള്‍ കൂടി കമ്പനി പരീക്ഷിക്കുന്നത്.

ആള്‍ട്രോസിന്റെ ക്യാബിനില്‍ കമ്പനി ഒരു ചെറിയ അപ്ഡേറ്റ് നടത്തി. ഡാഷ്ബോര്‍ഡിലെ സെന്‍ട്രല്‍ എയര്‍-കോണ്‍ വെന്റുകള്‍ക്ക് താഴെയുള്ള ഫിസിക്കല്‍ ബട്ടണുകളും നോബുകളും നീക്കം ചെയ്യുകയും പകരം ബോള്‍ഡ് ‘ആള്‍ട്രോസ്’ അക്ഷരങ്ങള്‍ ഉപയോഗിച്ച് നവീകരിക്കുകയും ചെയ്തു. സമാനമായ ഒരു അപ്ഡേറ്റ് അടുത്തിടെ നെക്‌സോണിലും പരീക്ഷിച്ചിരുന്നു. ഈ നോബുകളുടെയും ബട്ടണുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ 7 ഇഞ്ച് സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ, ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്ക് ഇപ്പോള്‍ മുകളില്‍ ‘ഹര്‍മാന്‍’ ബ്രാന്‍ഡിംഗ് ലഭിക്കുന്നു.

Top