ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ അല്‍ട്രോസിന്റെ ബുക്കിങ്ങ് ഇന്ന് മുതല്‍

ല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ അല്‍ട്രോസിന്റെ ബുക്കിങ്ങ് ഇന്ന് മുതല്‍ ആരംരഭിക്കും. ടാറ്റ തന്നെയാണ് അല്‍ട്രോസിന്റെ സവിശേഷതകള്‍ പുറംലോകത്തെ അറിയിച്ചത്. ജനുവരി പകുതിയോടെ ഉപയോക്താക്കള്‍ക്ക് വാഹനം ലഭിക്കുമെന്നും ടാറ്റ അറിയിച്ചു.

അല്‍ട്രോസിന്റെ ഡിസൈന്‍, കരുത്ത്, സുരക്ഷ തുടങ്ങിയ വിവരങ്ങളും ടാറ്റ തന്നെയാണ് അറിയിച്ചത്. അഞ്ച് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.

സുരക്ഷയൊരുക്കാനായി അല്‍ട്രോസില്‍ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാകും.

ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും നെക്സോണില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനം എത്തുക. പെട്രോള്‍ എന്‍ജിന്‍ 1199 സിസിയില്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 1497 സിസിയില്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും.

Top