ടാറ്റയുടെ ആള്‍ട്രോസിന്റെ ടര്‍ബോ-പെട്രോള്‍ പതിപ്പ് ഇന്ത്യയില്‍

ള്‍ട്രോസിന്റെ ടര്‍ബോ-പെട്രോള്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ടാറ്റ. ഈ വര്‍ഷാവസാനം ലോഞ്ച് ചെയ്യുന്നതിനുള്ള മോഡലുകളില്‍ ആള്‍ട്രോസ് ഇവിയും ഉണ്ട്. കമ്പനിയുടെ ഇംപാക്റ്റ് 2.0 സ്‌റ്റൈലിംഗില്‍ രൂപകല്‍പ്പന ചെയ്ത ആള്‍ട്രോസ് ഒരു ഹെഡ് ടര്‍ണറാണ്. മാത്രമല്ല സ്‌റ്റൈലിംഗ് ഗ്രൗണ്ടില്‍ ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

ആള്‍ട്രോസ് ഇവി സാധാരണ ആള്‍ട്രോസിന്റെ അതേ രൂപഘടന തന്നെ ഉപയോഗിക്കും, എന്നാല്‍ മൂടപ്പെട്ട ഫ്രണ്ട് ബമ്പര്‍, കാറിനകത്തും പുറത്തും നീല ആക്‌സന്റുകള്‍, ഒപ്പം അലോയി വീലുകള്‍ക്കായി ഒരു പുതിയ രൂപകല്‍പ്പനയും നിര്‍മ്മാതാക്കള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗിയര്‍ ലിവര്‍ ഇല്ലാത്തതിനാല്‍, സെന്‍ട്രല്‍ ടണല്‍ സാധാരണ ആള്‍ട്രോസിനേക്കാള്‍ ചെറുതായിരിക്കും. പകരം, ഡ്രൈവിംഗ് മോഡുകള്‍ക്കിടയില്‍ മാറ്റം വരുത്താന്‍ കാറിന് ഒരു റോട്ടറി നോബ് ലഭിക്കും.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ഹാര്‍മാന്‍ ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ഡ്രൈവ് മോഡുകള്‍, ഐഡിള്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉണ്ടാകും. ഈ വര്‍ഷം ആദ്യം ആരംഭിച്ച നെക്‌സോണ്‍ ഇവിക്ക് രാജ്യത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി ആയി മാറാനും 60 ശതമാനത്തിലധികം വിപണി വിഹിതം നേടാനും ഇതിന് സാധിച്ചു.

Top