ഉത്പാദനം വര്‍ധിപ്പിച്ച് കാത്തിരിപ്പ് കാലാവധി കുറക്കാന്‍ ലക്ഷ്യമിട്ട് ടാറ്റ

ടാറ്റയുടെ പ്രതീക്ഷയ്‌ക്കൊത്ത് നെക്‌സോണ്‍ എസ്‌യുവി വിപണിയില്‍ മുന്നേറുകയാണ്.

കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ കനത്ത മത്സരം നിലനില്‍ക്കെ നെക്‌സോണിനായി ആവശ്യക്കാരേറെയാണ്.

രണ്ട് മാസമാണ് ടാറ്റ നെക്‌സോണിനായുള്ള കാത്തിരിപ്പ് കാലവാധി. വിപണിയില്‍ പുതുതായി എത്തിയിരിക്കുന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ടാണ് ഇപ്പോള്‍ ടാറ്റയുടെ ആശങ്ക.

അതിനാലാണ് നെക്‌സോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചിരിക്കുന്നത്. ഉത്പാദനം വര്‍ധിപ്പിച്ച് കാത്തിരിപ്പ് കാലാവധി കുറയ്ക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.

കഴിഞ്ഞ രണ്ട് മാസത്തിനിടെ 3000 ത്തോളം നെക്‌സോണ്‍ യൂണിറ്റുകളെയാണ് ടാറ്റ ഉത്പാദിപ്പിച്ചത്. എന്നാല്‍ ഇനി പ്രതിമാസം 6000 നെക്‌സോണുകളെ വിപണിയില്‍ എത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

nx22

ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ് നെക്‌സോണ്‍.
6.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ ഡീസല്‍ പതിപ്പ് എത്തുന്നത്.

108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ത്രീസിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്‌സോണില്‍ ടാറ്റ ഒരുക്കുന്നത്.

nx33

ഉയര്‍ന്ന ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബ്ലാക് ഹണി കോമ്പ് ഗ്രില്‍, ക്രോം ടച്ച് നേടിയ ഹ്യുമാനിറ്റി ലൈന്‍ എന്നിവയാണ് നെക്‌സോണിന്റെ പ്രധാന സവിശേഷത.

16 ഇഞ്ച് മെഷീന്‍കട്ട് ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകളാണ് വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍ക്ക് താഴെ ഇടംപിടിക്കുന്നത്.

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സജ്ജീകരണങ്ങള്‍ നെക്‌സോണ്‍ വേരിയന്റുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുക്കിയിട്ടുണ്ട്.

Top