ടാറ്റയുടെ പുതിയ മോഡല്‍ നെക്‌സോണ്‍ എക്‌സ് ഇസഡ് പ്ലസ്‌ വിപണിയിലേക്ക്‌

ടാറ്റയുടെ അഭിമാന മോഡലായ നെക്‌സോണ്‍ എസ്‌യുവിയുടെ മുഖം മിനുക്കിയ മോഡലുമായി ടാറ്റ മോട്ടോഴ്‌സ്.

നെക്‌സോണിന്റെ ഉയര്‍ന്ന വേരിയന്റുകളായ ഇസഡ് എക്‌സ് പ്ലസ്‌, എക്‌സ് ഇസഡ് പ്ലസ്‌
(O) എന്നിവയുടെ മധ്യത്തിലായിരിക്കും എക്‌സ് ഇസഡ് പ്ലസ്‌(S) എന്ന പുതിയ വേരിന്റിന്റെ സ്ഥാനം. എക്‌സ് ഇസഡ് പ്ലസ്‌(O) -യാണ് പുതിയ വേരിന്റിന്റെ അടിസ്ഥാനം. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ഈ വേരിയന്റിന് യഥാക്രമം 10.10 ലക്ഷവും 11.60 ലക്ഷവുമായിരിക്കും ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

ടാറ്റയുടെ ഐആര്‍എ കണക്ട്ഡ് ടെക്‌നോളജിയാണ് ഇതില്‍ പ്രധാനം. ഇതിനുപുറമെ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയര്‍നോബും, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും എക്‌സ് ഇസഡ് പ്ലസ്‌(S)-ലുണ്ട്.

ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഈ വേരിയന്റിലും. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ചപി പവറും 113 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലും ഈ വേരിയന്റ് എത്തും.

Top