tasty spots mallu aap

തിരുവനന്തപുരം: കേരളത്തിലുടനീളമുള്ള രുചികളിലേക്ക് യാത്രക്കാരെ എത്തിക്കുന്ന മല്ലു ആപ്പായ ടേസ്റ്റി സ്‌പോട്‌സിന് വന്‍ പ്രചാരം.

രണ്ട് മാസം കൊണ്ട് തന്നെ ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ കടന്ന ടേസ്റ്റിസ്‌പോട്‌സ് യാത്രക്കാര്‍ക്കിടയില്‍ വന്‍ഹിറ്റായി മാറിയിരിക്കുകയാണ്.

ഫുഡ് ടെക് ശ്രേണിയില്‍ വെറും 60 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം ഡൗണ്‍ലോഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ആപ്പാണ് ടേസ്റ്റി സ്‌പോട്‌സ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ കൂടാതെ വെബ് പോര്‍ട്ടല്‍ രൂപത്തിലും ടേസ്റ്റിസ്‌പോട്‌സ് ലഭ്യമാണ്.

ഭക്ഷണപ്രിയരായിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ആപ്ലിക്കേഷന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള
കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെ ഏതു ഹോട്ടലില്‍ പോകണമെന്നും അവിടെ നിന്ന് എന്തു വിഭവം കഴിക്കണമെന്നും പറഞ്ഞു തരുന്നു.

പതിവില്‍ നിന്നും വ്യത്യസ്തമായി ടേസ്റ്റിസ്‌പോട്‌സില്‍ എല്ലാ ഹോട്ടലുകളും ലിസ്റ്റ് ചെയ്യപ്പെടുന്നില്ല, മറിച്ച് പല ഘടകങ്ങള്‍ പരിഗണിച്ച് തിരഞ്ഞെടുത്തിരിക്കുന്ന ഹോട്ടലുകള്‍ മാത്രം ആണ് ഇതില്‍ ലിസ്റ്റ് ചെയ്യുന്നത്.

ലിസ്റ്റ് ചെയ്തിരിക്കുന്ന ഓരോ ഹോട്ടലിനെ കുറിച്ചും വിശദമായ കാഴ്ചപ്പാട് നല്‍കുന്ന ഒരു ചെറു വീഡിയോ, ചിത്രങ്ങള്‍, വിശദമായ വിവരണം, അവിടുത്തെ പ്രധാന വിഭവങ്ങള്‍, അവിടെക്കുള്ള റൂട്ട് മാപ്പ് , ഫോണ്‍ നമ്പര്‍, അഡ്രസ് തുടങ്ങി വിവരങ്ങളാണ് ആപ്പ് നല്‍കുന്നത്.

ഓരോ ഹോട്ടലിനെ കുറിച്ചും നിര്‍മാതാക്കള്‍ നല്‍കുന്ന വിവരങ്ങള്‍ കൂടാതെ, ആപ്പ് ഉപയോഗിച്ച മറ്റു ഉപയോക്താക്കള്‍ എഴുതിയിരിക്കുന്ന അഭിപ്രായങ്ങളും, ചിത്രങ്ങളും ആപ്പില്‍ കാണാം. ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവര്‍ക്കു അറിയുന്ന നല്ല ഹോട്ടലുകളെ കുറിച്ചുള്ള വിവരങ്ങളും നിര്‍മാതാക്കളോട് പങ്കുവെക്കാനും കഴിയും.

രണ്ട് മാസത്തിനുള്ളില്‍ തന്നെ യാത്രക്കാരെ കൈയ്യിലെടുക്കാന്‍ ഈ മല്ലു ആപ്പിന് കഴിഞ്ഞു.

Top