Tarun Vijay’s Comments on South Indians Spur Loud Protests in Parliament

ന്യൂഡല്‍ഹി: ബിജെപി നേതാവ് തരുണ്‍ വിജയുടെ ദക്ഷിണേന്ത്യക്കാരെക്കുറിച്ചുള്ള പ്രസ്താവനയ്‌ക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരവെ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കുറ്റത്തിനു കേസെടുക്കണമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ട് മാപ്പപേക്ഷിക്കുന്നതില്‍ കാര്യമില്ലെന്നു പറഞ്ഞ അദ്ദേഹം തരുണിനെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്നു വ്യക്തമാക്കണമെന്നും പറഞ്ഞു. നേരത്തെ തരുണ്‍ വിജയിയുടെ പരാമര്‍ശത്തിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.

വിഷയത്തില്‍ തരുണ്‍ വിജയ് മാപ്പുപറഞ്ഞിട്ടുണ്ടെന്നും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്‌ സഭയെ അറിയിച്ചതിനു ശേഷവും പ്രതിപക്ഷ പ്രതിഷേധം തുടരുകയായിരുന്നു.

Top