തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന്

ന്യൂഡല്‍ഹി: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ തരുണ്‍ ഗൊഗോയ്. ഓഗസ്റ്റിലാണ് തരുണ്‍ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗൊഗോയി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവായെങ്കിലും അതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് നിലവില്‍ തരുണ്‍ ഗൊഗോയിയുടെ ആരോഗ്യ നില വഷളാക്കിയത്.

Top