ഇന്ത്യയെ ‘ഹിന്ദു-പാക്കിസ്ഥാന്‍’ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ശശി തരൂര്‍

sasi-tharoor

തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ ‘ഹിന്ദു-പാക്കിസ്ഥാന്‍’ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും തരൂര്‍ തുറന്നടിച്ചു.

രാജ്യത്ത് മുസ്ലീമിനേക്കാളും സുരക്ഷിതത്വം പശുവിനാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും തരൂര്‍ പറഞ്ഞു. ജനസംസ്‌കാരയുടെ ജവഹര്‍ലാല്‍ പ്രതിഭ പുരസ്‌കാരം മോഹന്‍ പരവൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top