താരിഖ് അന്‍വറിന്റെ ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റമെന്ന ആവശ്യം ഘടകകക്ഷികള്‍ ഉന്നയിക്കും. ഇങ്ങനെ പോകാന്‍ കഴിയില്ലെന്ന ലീഗും ആര്‍എസ്പിയും പരസ്യമായി തന്നെ പറഞ്ഞ് കഴിഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് പ്രധാനസ്ഥാനം നല്‍കി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. ഇന്നലെ രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ ഉള്‍പ്പടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നും ആവശ്യമുയര്‍ന്നു. ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തില്‍ നിന്ന് മടങ്ങുന്ന താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മാറ്റങ്ങള്‍ തീരുമാനിക്കുക.

Top