കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമെന്ന് താരിഖ് അന്‍വര്‍

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. യുഡിഎഫ് അധികാരത്തിലെത്തിയാലേ കേരളത്തില്‍ സാമ്പത്തിക വികസനവും വ്യാവസായിക വികസനവും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ നടന്നത് അഴിമതി ഭരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സ്വര്‍ണ്ണക്കടത്തില്‍ ആരോപണം നേരിടുന്നു. ഇരട്ട വോട്ടിന് പിന്നില്‍ സിപിഎം ആണ്. വോട്ടര്‍ പട്ടികയില്‍ അവര്‍ കൃത്രിമം കാട്ടി. ശബരിമല വിഷയത്തില്‍ ജനവികാരത്തോടൊപ്പമാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ സത്യവാങ്മൂലം മാറ്റാന്‍ തയ്യാറാവണമെന്നും താരിഖ് അന്‍വര്‍ ആവശ്യപ്പെട്ടു.

വോട്ട് നേടാന്‍ ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. തലശേരിയില്‍ ബിജെപിയുടെ വോട്ട് കോണ്‍ഗ്രസിന് വേണ്ട എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Top