കോണ്‍ഗ്രസില്‍ ജില്ലാ തലം മുതല്‍ നേതൃമാറ്റം ഉണ്ടാകുമെന്ന് താരിഖ് അന്‍വര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പാര്‍ട്ടിയില്‍ ജില്ലാ തലം മുതല്‍ താഴേക്ക് നേതൃമാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഘടകക്ഷികളുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനഃസംഘടന ജില്ലാതലത്തില്‍ മാത്രമായിരിക്കും. എന്നാല്‍ ആവശ്യമുള്ളിടത്ത് ബൂത്ത് തലം മുതല്‍ ഡിസിസി വരെ പുനഃസംഘടന ഉണ്ടാകും. ചില ഡിസിസികള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ താരിഖ് അന്‍വര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്രസ്താവന പാടില്ലെന്നും വ്യക്തമാക്കി.

Top