കര്‍ദ്ദിനാള്‍ ക്ലീമിസുമായി താരിഖ് അന്‍വര്‍ ചര്‍ച്ച നടത്തി

കോട്ടയം: ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മലങ്കര കത്തോലിക്ക സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലീമിസുമായി എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വന്‍ ചര്‍ച്ച നടത്തി. പരമ്പരാഗത വോട്ട് ബാങ്ക് ചോര്‍ന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

മുന്നോക്ക സംവരണത്തിലെ ലീഗിന്റെ നിലപാട്, വെല്‍ഫയര്‍പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് ഇതൊക്കെ ക്രൈസ്തവിഭാഗത്തിന് ആശങ്കയുണ്ടാക്കി. ഇത് പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. പട്ടം കാതോലിക്കേറ്റ് സെന്ററില്‍ കര്‍ദ്ദിനാള്‍ ക്ലിമിസുമായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. മറ്റ് സഭാ നേതാക്കളെയും കാണുമെന്ന് കേന്ദ്രനേതാക്കള്‍ വ്യക്തമാക്കി.

Top