ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ചര്‍ച്ച നടത്തി താരിഖ് അന്‍വര്‍

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ അനുനയ നീക്കവുമായി താരീഖ് അന്‍വര്‍. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല എന്നിവരുമായി താരീഖ് ടെലിഫോണില്‍ ആശയവിനിമയം നടത്തി.

അനുനയ നീക്കത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിളിച്ചത്. കൂടിയാലോചനകള്‍ ഇല്ലാതെ പട്ടിക സമര്‍പ്പിച്ചതിലെ പ്രതിഷേധം ഇരു നേതാക്കളും താരീഖിന് അറിയിച്ചു. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാതെ രാഷ്ട്രീയ സാഹചര്യം പോലും പരിശോധിക്കാതെയാണ് പട്ടിക സമര്‍പ്പിച്ചതെന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്.

സോണിയാഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച നടത്തിയത്. പരാതി ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് താരിഖ് അന്‍വര്‍ സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്ന് ചെന്നിത്തല എ ഐ സി സി നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. പാര്‍ടിയില്‍ ഭിന്നതയെന്ന തോന്നല്‍ ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും പ്രത്യേക പട്ടികയൊന്നും നല്‍കാനില്ലെന്നും ചെന്നിത്തല അറിയിച്ചതായും സൂചനയുണ്ട്.

Top