ട്രെയിന്‍ യാത്രക്കിടെ ജനല്‍ഷട്ടര്‍ വീണ് അപകടം ; യുവതിയുടെ വിരല്‍ അറ്റു

train

കളമശേരി: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ജനല്‍ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റു. ഷട്ടര്‍ ഉയര്‍ത്തത്തി വയ്ക്കാന്‍ ശ്രമിക്കവെ ചേര്‍ത്തല സ്വദേശിനി കല(39)യുടെ വിരലാണ് അറ്റത്.

ഇന്റര്‍ സിറ്റിയില്‍ എറണാകുളത്ത് നിന്നു കണ്ണൂരിലേക്കു പോകുന്ന വഴി പുലര്‍ച്ചെ ഏഴോടെയാണ് അപകടം സംഭവിച്ചത്. കളമശേരിയില്‍ ഇറങ്ങി പത്തടിപ്പാലത്തെ കിന്‍ഡര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് യുവതി. സംഭവത്തെ തുടര്‍ന്നു ഇന്റര്‍സിറ്റി അരമണിക്കൂറോളം വൈകി.

Top