റിലയന്‍സ് ജിയോയുടെ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ താരിഫ് പുറത്ത്

GIO

ന്യൂഡല്‍ഹി: അവതരിപ്പിക്കാനിരിക്കെ റിലയന്‍സ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ താരിഫ് പുറത്ത്. ആഗസ്റ്റ് 15നാണ് പ്ലാന്‍ അവതരിപ്പിക്കാനിരുന്നത്.

500 രൂപയിലാണ് പ്ലാന്‍ ആരംഭിക്കുന്നത്. പ്ലാനില്‍ 30 ദിവസത്തേയ്ക്ക് 50 എംബിപിഎസ് വേഗതിയില്‍ 300 ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. 750 രൂപ, 999 രൂപ, 1299 രൂപ, 1,500 രൂപ എന്നിങ്ങനെ വേറെയും പ്ലാനുകളുണ്ട്. 750 രൂപയുടെ പ്ലാന്‍ പ്രകാരം 450 ജി.ബിയാണ് ലഭിക്കുന്നത്. 999 രൂപയുടെ പ്ലാനില്‍ 100 എംബിപിഎസ് വേഗതയില്‍ 600 ജി.ബിയും 1299 രൂപയുടെ പ്ലാനില്‍ 750 ജി.ബി ഡാറ്റയുമാണ് സൗജന്യമായി ലഭിക്കുന്നത്.

1,500 രൂപയുടെ പ്ലാനില്‍ 150 എംബിപിഎസ് വേഗതയില്‍ 1000 ജി.ബി ഡാറ്റയാണ് ലഭിക്കുന്നത്. എല്ലാ പ്ലാനുകളുടെയും കാലാവധി 30 ദിവസത്തേയ്ക്കായിരിക്കും. ഓഫര്‍ ചെയ്യുന്ന പരമാവധി വേഗത 1 ജിബിപിഎസ് ആണ്. നിശ്ചിത പരിധി കഴിഞ്ഞാലും കുറഞ്ഞ വേഗത്തില്‍ ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

Top