അർധസെഞ്ചുറിയുമായി സ്മിത്ത്; ബാംഗ്ലൂരിന് 178 റൺസ് വിജയലക്ഷ്യം

ദുബായ് : ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 178 റൺസ് വിജയലക്ഷ്യം. രാജസ്ഥാൻ‌ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റൺസെടുത്തു. സ്റ്റീവ് സ്മിത്ത് അർധ സെഞ്ചുറി നേടി. റോബിൻ ഉത്തപ്പ (41), ജോസ് ബട്‌ലർ (24) എന്നിവരും രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. അതേസമയം ബാംഗ്ലൂർ താരം ക്രിസ് മോറിസ് നാലു വിക്കറ്റ് വീഴ്ത്തി.

19 പന്തില്‍ 15 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ആദ്യം പുറത്തായത്. ക്രിസ് മോറിസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ എബി ഡി വില്ലിയേഴ്സ് ക്യാച്ചെടുക്കുകയായിരുന്നു. ആറ് പന്തിൽ ഒൻപത് റൺസ് മാത്രമെടുത്ത സഞ്ജുവിനെ ചെഹല്‍ എറിഞ്ഞ പന്തില്‍ ക്രിസ് മോറിസ് ക്യാച്ച് എടുത്താണു പുറത്താക്കിയത്.

30 പന്തുകളിൽ നിന്ന് സ്മിത്ത് അർധസെഞ്ചുറി പൂർത്തിയാക്കി. അവസാന ഓവറുകളിൽ രാഹുൽ തെവാട്ടിയയും സ്മിത്തും ആഞ്ഞടിച്ചതോടെ രാജസ്ഥാൻ സ്കോർ 170 പിന്നിട്ടു. അതേസമയം ബാംഗ്ലൂരിനായി യുസ്‍വേന്ദ്ര ചെഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

Top