സിനിമാ താരങ്ങളല്ല, കായികതാരങ്ങളാണ് ശരിക്കും ആരാധിക്കപ്പെടേണ്ടതെന്ന് നടി തപ്‌സി പാനു. ‘സ്‌പോര്‍ട്‌സ് താരങ്ങളാണ് ശരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അവരെന്നും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണ്. അവരില്‍ ഒരാളാകാന്‍ എനിക്കും സാധിക്കില്ല. ഏറെ ആത്മവിശ്വാസമുള്ളവരും സ്വയം നീന്തിക്കയറി ഉന്നതങ്ങളില്‍ എത്തിയവരുമാണ് അവര്‍’ -തപ്‌സി പറഞ്ഞു.
തന്റെ ഏറ്റവും പുതിയ ചിത്രമായ സൂര്‍മയില്‍ ഒരു ഹോക്കി താരത്തിന്റെ വേഷമാണ് തപ്‌സിക്ക്. രാജ്യാന്തര ഹോക്കി പ്ലെയര്‍ സന്ദീപ് സിങിന്റെ കഥ പറയുന്ന ചിത്രമാണ് സൂര്‍മ. ഷാദ് അലി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സോണി പിക്‌ചേഴ്‌സും സിഎസ് ഫിലിംസും ചേര്‍ന്നാണ്.
2016ല്‍ പുറത്തിറങ്ങിയ ‘പിങ്ക്’ എന്ന ചിത്രമായിരുന്നു തപ്‌സിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം ശ്രദ്ധേയ പ്രകടനമായിരുന്നു നടി നടത്തിയിരുന്നത്. അനിരുദ്ധ് റോയി ചൗധരി സംവിധാനം ചെയ്ത ഈ ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളിലൊന്നു കൂടിയായിരുന്നു.