തപ്‌സി പന്നുവിന്റെ ‘രശ്മി റോക്കറ്റ്’ ഒക്ടോബര്‍ 15 ന്

തപ്‌സി പന്നു നായികയായി എത്തുന്ന ‘രശ്മി റോക്കറ്റ്’ ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും. സീ5ലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ ഗുജറാത്തി കായികതാരമായ രശ്മിയുടെ വേഷത്തിലാണ് തപ്‌സി അഭിനയിച്ചിരിക്കുന്നത്. ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്‌സി തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചത്. സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായ ‘രശ്മി റോക്കറ്റില്‍’ തപ്‌സി ഒരു സ്പ്രിന്ററായിട്ടാണ് വേഷമിടുന്നത്. സിനിമയ്ക്കായി താരം തയ്യാറെടുക്കുന്നതിന്റെ ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

Top