നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തനുശ്രീ ദത്ത ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തി

thanusree

ബോളിവുഡിന്റെ പ്രിയ നായിക തനുശ്രീ ദത്ത നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തി. മിസ്സ് ഇന്ത്യ യൂണിവേര്‍സ് കൂടിയായ 34കാരി തനുശ്രീ ‘ആഷിക് ബനായ അപ്‌നെ’ എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി തനുശ്രീ അമേരിക്കയിലാണ് താമസിക്കുന്നത്. വിദേശത്ത് താമസിക്കുന്ന സമയം തന്റെ ആരാധകരോട് സോഷ്യല്‍മീഡിയയിലൂടെ താരം വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. 2010ലാണ് അവസാനമായി തനുശ്രീയെ ആരാധകര്‍ സ്‌ക്രീനില്‍ കണ്ടത്. ബോളിവുഡിലെ റൊമാന്റിക് ത്രില്ലറായ ആഷിക് ബനായ അപ്പ്‌നെയില്‍ ഇമ്രാന്‍ ഹഷ്മി, സോനു സൂദ് എന്നിവരും അഭിനയിച്ചിരുന്നു.

Top